ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതിന്റെ രീതികള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇറാഖിലെ മൊസ്യൂളില്‍ നിന്ന് 2014ല്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും മരിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രസ്താവനയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.